NRI
ഗ്ലാസ്ഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്കിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
മിഡ്ലാൻഡ്സ് ഏരിയയിൽ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്കോട്ട്ലൻഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക്. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം എം.പി. വിൻസെന്റ് എംഎൽഎ ഓൺലൈനായി നിർവഹിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറാൻ യുകെയിലെ കോൺഗ്രസ് പ്രവർത്തകർ വഹിച്ച വലിയ പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം ഐഒസി യുകെ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികൾക്കും എല്ലാവിധ ആശംസകളും നേർന്നു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
സ്കോട്ട്ലാൻഡ് യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട് യൂണിറ്റ് രൂപീകരണങ്ങൾക്ക് നേതൃത്വം നൽകി. സ്കോട്ട്ലാൻഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.
NRI
ചെസ്റ്റർ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയവും കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തിൽ ഐഒസി യുകെ - കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു.
വി.ഡി. സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് അനുഭാവികളും ആഘോഷത്തിൽ പങ്കുചേർന്നത്.
പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററിൽ നടന്ന ചടങ്ങിൽ ഐഒസി യുകെ - കേരള ചാപ്റ്റർ ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ യൂണിറ്റ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. നിയുക്ത യൂണിറ്റ് പ്രസിഡന്റ് ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു.
NRI
മിഡ്ലാൻഡ്സ്: 102 സീറ്റുകൾ നേടി കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിന്റെ ആവേശം കടൽ കടന്ന് യുകെയിലുടനീളം വ്യാപിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിജയാഘോഷങ്ങൾ ആവേശഭരിതമായ കാഴ്ചയായി മാറി.
കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും കൂട്ടമായി എത്തിയ പ്രവർത്തകർ ചെണ്ടമേളവും പൂത്തിരി കത്തിച്ചും മുദ്രാവാക്യം മുഴക്കിയും യുഡിഎഫിന്റെ മഹാവിജയം ആഘോഷമാക്കി.
ബോൾട്ടണിൽ പ്രവർത്തകർക്ക് തത്സമയം വോട്ടെണ്ണൽ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ഓൾഡ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു.
NRI
മിഡ്ലൻഡ്സ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 - പ്രവാസലോകത്ത് ചർച്ചയാകുമ്പോൾ' എന്ന വിഷയത്തിൽ ശ്രദ്ധേയമായ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
പ്രവാസി സമൂഹത്തിൽ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഉയർന്നുവരുന്ന ആകാംക്ഷയും ആശങ്കകളും പ്രതിഫലിപ്പിച്ച പരിപാടിയായിരുന്നു ഇത്. കവൻട്രിയിൽ സംഘടിപ്പിച്ച ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോഷി വർഗീസ്, റോയ് ജോസഫ്, സജീഷ് ഫ്രാൻസിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
യുകെയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായ ഷൈജുമോൻ ചർച്ചയുടെ മോഡറേറ്ററായി. ചർച്ചയിൽ കേരളത്തിലെ വോട്ടർമാരുടെ പൊതുവായ രാഷ്ട്രീയ വികാരങ്ങളും ഭരണത്തോടുള്ള സമീപനവും വിശദമായി വിലയിരുത്തപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനുള്ള ആവശ്യം, വികസന പ്രതീക്ഷകൾ, യുവജനങ്ങളും പ്രവാസികളും കൈവരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ എന്നിവയും ആഴത്തിൽ ചർച്ച ചെയ്തു.
പുതുപ്പള്ളി, ചേർത്തല, തൃശൂർ, പീരുമേട്, കടുത്തുരുത്തി എന്നീ മണ്ഡലങ്ങളുടെ രാഷ്ട്രീയ സാഹചര്യവും സാധ്യതകളും പ്രത്യേകം അവലോകനം ചെയ്യപ്പെട്ടു. ഈ മണ്ഡലങ്ങളിലെ വോട്ടർമാരുടെ നിലപാട്, സ്ഥാനാർഥികളുടെ സ്വാധീനം എന്നിവ ചർച്ചയുടെ പ്രധാന ഭാഗങ്ങളായി.
പ്രവാസികളിൽ നിന്നുള്ള സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയായി. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നേരിട്ട് അനുഭവിക്കുന്നവരുടെയും പ്രവാസികളുടെയും കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും ചർച്ചയിൽ തെളിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളും വിശദമായി വിലയിരുത്തപ്പെട്ടു.
കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026നെ മുന്നിൽക്കണ്ട് പ്രവാസികളിൽ രാഷ്ട്രീയ ബോധവത്കരണം വർധിപ്പിക്കുന്നതിലും അഭിപ്രായ രൂപീകരണത്തിന് വേദി ഒരുക്കുന്നതിലും ഈ ചർച്ച ശ്രദ്ധേയമായ ഇടപെടലായി വിലയിരുത്തപ്പെടുന്നു.
NRI
മിഡ്ലൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർഥം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് കാമ്പയിൻ കമ്മിറ്റി തയാറാക്കിയ വീഡിയോ ഗാനം പുറത്തിറങ്ങി.
"പടയൊരുക്കം - മാറ്റത്തിനായി ഒരുമിക്കാം' എന്ന ആശയവുമായി പുറത്തിറങ്ങിയ ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി യുഡിഎഫ് നേതാക്കൾ ഗാനത്തിന് പിന്തുണയും ആശംസകളും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദമായി സംസ്ഥാനത്ത് തുടരുന്ന ഇടതുപക്ഷ ഭരണത്തിന്റെ നയങ്ങളെ വിമർശിക്കുകയും രാഷ്ട്രീയ മാറ്റത്തിനായുള്ള ആവശ്യം ഉയർത്തുകയും ചെയ്യുന്ന സന്ദേശമാണ് ഗാനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
ഗാനത്തിന്റെ വരികൾ ഒരുക്കിയത് യുകെയിലെ കോൺഗ്രസ് നേതാവായ ഫിലിപ്പ് കെ. ജോൺ ആണ്. സംഗീത സംവിധാനം നിർവഹിച്ചത് ഫെമിൻ ഫ്രാൻസിസ്. യുവ ഗായിക ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓർക്കസ്ട്രേഷൻ പി.ടി. ജോസഫ് നിർവഹിച്ചപ്പോൾ, മിക്സിംഗ് നിർവഹിച്ചത് കെ.പി. അരുൺ ആണ്. മെട്രോ സ്റ്റുഡിയോയാണ് ഗാനത്തിന്റെ റിക്കാർഡിംഗിനും നിർമാണത്തിനും പിന്നിൽ പ്രവർത്തിച്ചത്.
ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് കാമ്പയിൻ കമ്മിറ്റിയുടെ കീഴിൽ രൂപീകരിച്ച പ്രവർത്തകസംഘവും സോഷ്യൽ മീഡിയ ടീമും 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്കായി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
മണ്ഡലം അടിസ്ഥാനത്തിൽ അവലോകന യോഗങ്ങളും ചർച്ചകളും ഉൾപ്പടെ ശക്തമായ പ്രചാരണ പരിപാടികളാണ് കാമ്പയിൻ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ചു വരുന്നത്.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, സോണി ചാക്കോ, എ.ആർ. അനുരാഗ്, സൈമൺ ചെറിയാൻ, മിഥുൻ മോഹൻ, ഷിജോ എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം വഹിക്കുന്നത്.
പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീഡിയോ പരമാവധി ആളുകളിൽ എത്തിക്കണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
NRI
മിഡ്ലാൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച യുഡിഎഫ് പ്രചാരണ വീഡിയോ ഗാനം സമൂഹമാധ്യമങ്ങൾ മുഖേന പുറത്തിറക്കുമെന്ന് കമ്മിറ്റി അറിയിച്ചു. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി വിവിധ യുഡിഎഫ് നേതാക്കൾ സംരംഭത്തിന് ആശംസകളും പിന്തുണയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സർക്കാർ തുടർന്നു വരുന്ന ജനദ്രോഹ നയങ്ങൾ വിവരിച്ചുകൊണ്ടും മാറ്റത്തിനായുള്ള ആഹ്വാനം ഉയർത്തിക്കൊണ്ടുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
യുകെയിലെ പ്രമുഖ കോൺഗ്രസ് സംഘടനാ നേതാവും സിനിമ സംവിധായകൻ, നിർമാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനുമായ മുൻ അധ്യാപകൻ ഫിലിപ്പ് കെ. ജോൺ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
സംഗീതം ഒരുക്കിയത് ഫെമിൻ ഫ്രാൻസിസ്. യുവഗായികയും ആലുവ സ്വദേശിനിയുമായ ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.ടി. ജോസഫ് (ഓർക്കസ്ട്രേഷൻ), കെ.പി. അരുൺ (മിക്സിംഗ്), മെട്രോ സ്റ്റുഡിയോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കർമ്മസേനയും സോഷ്യൽ മീഡിയ/വാർ റൂം ടീമും 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്കായി ശക്തമായ പ്രചാരണം കഴിഞ്ഞ ദിവസങ്ങളായി നടത്തിവരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ മണ്ഡലങ്ങളെ അടിസ്ഥാനമാക്കി അവലോകനങ്ങളും ചർച്ചകളും സംഘടിപ്പിക്കുമെന്ന് ക്യാമ്പയിൻ കമ്മിറ്റി സംഘാടകരായ ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, മണികണ്ഠൻ ഐക്കാട്, സോണി ചാക്കോ, മിഥുൻ മോഹൻ, സൈമൺ ചെറിയാൻ, ഷിജോ, അനുരാഗ് എആർ എന്നിവർ അറിയിച്ചു.
"പടയൊരുക്കം - മാറ്റത്തിനായി ഒരുമിക്കാം' എന്ന സന്ദേശവുമായി 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ ഉറപ്പാക്കുകയാണ് ഈ കാമ്പയിൻ ലക്ഷ്യം. പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനായുള്ള പ്രചാരണത്തിന് കൂടുതൽ ശക്തി പകരുന്നതായിരിക്കും ഈ വീഡിയോ ഗാനമെന്ന് സംഘാടകർ വ്യക്തമാക്കി. എല്ലാവരും വീഡിയോ കാണുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർഥിച്ചു.
"കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യത്തോടെയാണ് കാമ്പയിൻ മുന്നോട്ട് പോകുന്നത്.
NRI
പറവൂർ: യുകെയിലെ പ്രവാസ മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും മാതൃകയുമായിരിക്കുകയാണ് ഐഒസി യുകെ - കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയയും പീറ്റർബൊറോ യൂണിറ്റും.
പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ പീറ്റർബോറോ യൂണിറ്റ് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈമാറിയപ്പോൾ യു കെയിലെ പ്രവാസ സംഘടനാ പ്രവർത്തന രംഗത്ത് സ്നേഹത്തിന്റെയും കരുണയുടെയും ഒത്തൊരുമയുടെയും പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കുകയായിരുന്നു.
സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനമെന്ന ആ കുടുംബത്തിന്റെ സ്വപ്നം സുഹൃത്തുക്കൾ മുഖേന അറിഞ്ഞ ഐഒസി യുകെ - പീറ്റർബോറോ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിബി അറക്കൽ കുടുംബത്തിന്റെ സാഹചര്യം യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം വീട് നിർമാണം പൂർത്തിയാക്കി കുടുംബത്തിന് കൈമാറാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ഏകോപിപ്പിക്കുകയായിരുന്നു.
സ്നേഹവീടിന്റെ തറക്കല്ലിടീൽ കർമം ഓഗസ്റ്റ് 19ന് ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ്, കോൺഗ്രസ് നേതാവ് നവാസ് എന്നിവരുടെ സാന്നിധ്യത്തിൽ വി.ഡി. സതീശൻ നിർവഹിച്ചിരുന്നു.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മാനർ പാർക്കിലെ എംഎയുകെ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് രൂപികരിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ദാനിയേൽ അധ്യക്ഷത വഹിച്ചു.
ഷൈനു മാത്യു സ്വാഗതം പറഞ്ഞു. സുജു ഡാനിയേലിന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുകയും സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു.
യോഗത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ സെക്രട്ടറി അഷ്റഫ് അബ്ദുള്ള ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് പുതിയ കമ്മിറ്റി രൂപീകരിക്കാൻ നിർദേശം വയ്ക്കുകയും തുടർന്ന് അംഗങ്ങൾ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി
പ്രസിഡന്റ്: ഷൈനു മാത്യു. വൈസ് പ്രസിഡന്റുമാർ: ഷിജൻ ജോസ് ജോസഫ്, ക്രിസ്റ്റി സൈമൺ, എബ്രഹാം വാഴൂർ, പ്രദീപ് നായർ. ജനറൽ സെക്രട്ടറിമാർ: റജി നന്തികാട്ട് , സുജ ആർതർ, ഹിഷാം ഇർഷാദ്.
ജോയിന്റ് സെക്രട്ടറിമാർ: ജസ്റ്റിൻ, ക്ലെറി ക്ലെമെന്റ്സ്, നിതിൻ തോമസ്, അഭിഷേക്. ട്രഷറർ: ജിബു സാബു, യൂത്ത് പ്രതിനിധി: ഇജാസ് ബിൻ മുഹമ്മദ്.
ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മറ്റി മെമ്പർ സന്തോഷ് ബെഞ്ചമിൻ, ഐഒസി യുകെ കേരള ചാപ്റ്റർ യൂത്ത് പ്രസിഡന്റ് എഫ്രേം സാം, പ്രസാദ് കൊച്ചുവിള തുടങ്ങിയ നേതാക്കൾ പുതിയ കമ്മിറ്റിയെ അഭിനന്ദിച്ചു.
ഭാവിയിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ച് ഈസ്റ്റ് ലണ്ടൻ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും നേതാക്കൾ പറഞ്ഞു. ഹിജിന്സ് ഫെർണാണ്ടസ് നന്ദി രേഖപ്പെടുത്തി.
NRI
എഡിൻബർഗ്: വൈവിധ്യമാർന്ന ആശയങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും കൊണ്ട് യുകെയിൽ ശ്രദ്ധാകേന്ദ്രമാകുകയാണ് ഐഒസി യുകെ കേരള ചാപ്റ്റർ സ്കോട്ലൻഡ് യൂണിറ്റ്.
വിദ്യാർഥികൾക്ക് ഓൺലൈനായി സൗജന്യ ഗണിതശാസ്ത്ര വർക്ക്ഷോപ്പുകൾ ഒരുക്കിക്കൊണ്ടാണ് കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ഭാഗമായ സ്കോട്ലൻഡ് യൂണിറ്റ് യുകെയിലെ ഇതര സംഘടനകൾക്ക് മാതൃകയായി മാറുന്നത്.
ഗണിതശാസ്ത്രം പ്രയാസകരമായി തോന്നുന്ന കുട്ടികൾക്ക് അത് ലളിതമായി മനസിലാക്കിക്കൊടുക്കാനും പരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ അവരെ പ്രാപ്തരാക്കുകയെന്നതുമാണ് ഈ വർക്ക്ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്.
സ്കോട്ലൻഡ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തൃശൂർ ജ്യോതി എൻജിനിയറിംഗ് കോളജ് മുൻ അസിസ്റ്റന്റ് പ്രഫസറുമായ ഡയാന പോളിയാണ് സെഷനുകൾക്കും സംശയനിവാരണത്തിനും നേതൃത്വം നൽകുന്നത്.
അമൃത യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദവും സ്റ്റിർലിംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ആർട്ടിഫിഷൽ ഇന്റലിജിൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഡയാന പോളിയുടെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രത്തിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും മികച്ച പരിശീലനം നൽകുന്നതിനുമായി തയാറാക്കിയിരിക്കുന്ന പ്രത്യേക "മാത്തമാറ്റിക്സ് ഡൗട്ട് ക്ലിയറിംഗ് & പ്രാക്ടീസ് വർക്ക്ഷോപ്പ്' സെഷനുകൾ വിദ്യാർഥികൾക്ക് ഒരു മുതൽകൂട്ടാകും.
പൂർണമായും സൗജന്യമായി നടത്തുന്ന ഈ സേവനം യുകെയിലെ മലയാളി സമൂഹത്തിനിടയിൽ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിട്ടുണ്ട്. P4 മുതൽ S1 വരെയുള്ള വിദ്യാർഥികൾക്കായി നിലവിൽ രണ്ട് ബാച്ചുകൾ വിജയകരമായി നടന്നുവരുന്നു.
പുതിയതായി ആരംഭിക്കുന്ന ബാച്ചിൽ പ്രധാനമായും S1 മുതൽ S6 വരെയുള്ള വിദ്യാർഥികൾക്കാണ് മുൻഗണന നൽകുന്നത്. പുതിയ ബാച്ചിന്റെ രജിസ്ട്രേഷൻ തുടരുകയാണ്. പ്രവേശം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ ഓൺലൈൻ ഫോമും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഡയാന പോളി: +44 7826 200215.
രജിസ്ട്രേഷൻ ഫോം: https://docs.google.com/forms/d/e/1FAIpQLSfJigfhwS3esShBRteq86ZZmO44lAtaCo6N6LRUE0zQxbfPBQ/viewform
NRI
മാഞ്ചസ്റ്റർ: യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വീസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ വിജയകരമായി.
കേംബ്രിജ് എംപിയും മുൻ മന്ത്രിയുമായ ഡാനിയേൽ സെയ്ക്നർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിയമ ഉപദേഷ്ടാവും കേംബ്രിഡ്ജ് മുൻ മേയറുമായ സോളിസിറ്റർ അഡ്വക്കേറ്റ് കൗൺസിലർ ബൈജു തിട്ടാല, ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ (അസൈലം & മൈഗ്രേഷൻ) സീനിയർ പോളിസി അസോസിയേറ്റ് കമ്മിഷണർ ബെത്ത് ഗാർഡിനർ-സ്മിത്ത് എന്നിവർ സെമിനാറിൽ പങ്കെടുത്ത് സെഷൻ നയിച്ചു.
നൂറ്റമ്പതോളം പേർ പങ്കുചേർന്ന സെമിനാറിൽ പുതിയ കുടിയേറ്റ നിയമ നിർദേശവുമായി ബന്ധപ്പെട്ട വിവിധ നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ചോദ്യോത്തര സെഷനും നടന്നു. വിഷയത്തിന്റെ ഗൗരവവും ആശങ്കകളും മനസിലാക്കുന്നുവെന്നും പുതിയ ഐഎൽആർ നയ നിർദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ അതീവ ഗൗരവമായിത്തന്നെ പാർലിമെന്റിൽ അവതരിപ്പിക്കുവാനും എംപിമാർക്കിടയിൽ സ്വാധീനം ചെലുത്തുവാനും കേംബ്രിഡ്ജ് എംപിയും മുൻ കാബിനറ്റ് മന്ത്രിയുമായിരുന്ന ഡാനിയേൽ സെയ്ക്നർ പിന്തുണ വാഗ്ദാനം നൽകി.
വിദഗ്ധ തൊഴിലാളി വീസയിലും പങ്കാളിയുടെ വീസയിലും യുകെയിൽ എത്തിയിട്ടുള്ള വ്യക്തികൾ പത്ത് വർഷ പാതയിലേക്ക് നിർബന്ധിതരാകുമോ എന്ന ചോദ്യത്തിന് ഡാനിയൽ സെയ്ക്നർ എംപി, "നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായിരിക്കും' എന്ന് പറഞ്ഞു.
സർക്കാർ നിർദേശങ്ങൾ അന്തിമമാക്കിയിട്ടില്ലെന്ന് ഊന്നിപ്പറയുന്നതിനിടയിൽ ഇത് പ്രധാനമായും ബാധകമാകുക പുതിയതായി വരുന്നവർക്കാണെന്നും ആളുകളെ ഇങ്ങോട്ട് ക്ഷണിക്കുകയും അവരുടെ അവകാശ നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായി ആർക്കും തോന്നുമെന്നും പറഞ്ഞു.
കുടിയേറ്റക്കാർ യുകെ സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സെയ്ക്നർ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് ആരോഗ്യ, സാമൂഹിക പരിചരണം, ഭക്ഷ്യ ഉൽപ്പാദനം തുടങ്ങിയ സുപ്രധാന മേഖലകൾ. അമിതമായ കർക്കശമായ നിയമങ്ങൾ ജനങ്ങൾക്കും തൊഴിലാളികൾക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
എംപിമാരും ആഭ്യന്തര സെക്രട്ടറിയുമായും നേരിട്ട് ഈ വിഷയങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി ഏത് നയ മാറ്റത്തിനും നിയമം നീതി കേന്ദ്രമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ സീനിയർ പോളിസി അസോസിയേറ്റ് ബെത്ത് ഗാർഡിനർ സ്മിത്ത്, നിർദ്ദിഷ്ട ഐഎൽആർ പരിഷ്കാരങ്ങളെക്കുറിച്ച് വിശദവും ആധികാരികവുമായ വിശദീകരണം നൽകി.
പുതിയ ഐഎൽആർ ബേസ്ലൈൻ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമായി വർധിപ്പിക്കാൻ തന്നെ ഉദേശിച്ചുള്ളതാണ് എങ്കിലും കുറച്ച് വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടത്രേ. ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്ക് ഈ നിർദേശത്തിന് കീഴിൽ യോഗ്യത നേടുന്നതിന് ദൈർഘ്യം എടുക്കും .
ഉയർന്ന വരുമാനമുള്ളവർക്ക് നികുതി സംഭാവനകളിലൂടെ ആവശ്യമായ വർഷങ്ങൾ കുറച്ചേക്കാം, അതേസമയം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ അല്ലെങ്കിൽ ചില ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് അവരുടെ ടൈംലൈൻ 5-10 വർഷം വരെ നീട്ടിയേക്കാം.
ഐഎൽആർ നേടുന്നവർ പോലും ആനുകൂല്യങ്ങൾക്ക് അർഹരല്ല, ബ്രിട്ടിഷ് പൗരന്മാർക്ക് അർഹത പരിമിതപ്പെടുത്തികൊണ്ടുള്ള അദ്ഭുതപൂർവമായ മാറ്റം അടക്കം കൂടുതൽ ഗൗരവമായ നിയമ ഭേദഗതികൾക്കും സർക്കാർ ആലോചിക്കുന്നുണ്ടെന്നും ട്രാൻസിഷണൽ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്ത് ബെത്ത് വ്യക്തമാക്കി.
സെഷന്റെ അവസാനത്തിൽ, മുൻ നിയമ പരിഷ്കരണ ക്യമ്പയ്നുകളിൽ ഉണ്ടായിരുന്നതുപോലെ, കമ്യൂണിറ്റി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന വാഗ്ദാനം അദ്ദേഹം എംപി നൽകി. പുതിയ പ്രൊപോസൽ വളരെ ഗൗരവമാണെന്നും സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സേവനത്തിലും ഉണ്ടാകുന്ന ആഘാതം ഗണ്യമായിരിക്കും എന്നും ആളുകൾ അവരുടെ ശബ്ദം കേൾക്കേണ്ടത് പ്രധാനമാണ് എന്നും ചൂണ്ടിക്കാട്ടിയ എംപി, സമൂഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ സന്തുഷ്ടനാണ് എന്നും ഉറപ്പു നൽകി.
കൺസൾട്ടേഷൻ ഘട്ടത്തിൽ തുടർച്ചയായ സംവാദത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സംഘാടകർക്കും പങ്കെടുത്തവർക്കും സെയ്ക്നർ നന്ദിയും അറിയിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മോഡറേറ്ററായി. ഐഒസി യുകെ ലീഗൽ അഡ്വൈസർ അഡ്വ. ബൈജു തിട്ടാല സെമിനാർ ലീഡ് ആയിരുന്നു.
സെമിനാറിന്റെ വിജയകരമായ ഏകോപനത്തിന് ഐഒസി കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം, മിഥുൻ, സൈമൺ ചെറിയാൻ, ജിബ്സൺ ജോർജ്, അരുൺ ഫിലിപ്പോസ്, ഐബി കെ. ജോസഫ്, ജോബിൻ സെബാസ്റ്റ്യൻ, ജിബീഷ് തങ്കച്ചൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, ജോർജ് ജോൺ തുടങ്ങിയവർ കോഓർഡിനേറ്റ് ചെയ്തു.
പുതിയ ഐഎൽആർ നിർദേശങ്ങളുടെ കൺസൾട്ടേഷനിലും ഇതര ആശങ്കകളിലും ഐഒസി യുകെ കേരള ചാപ്റ്റർ ഒപ്പം ഉണ്ടാവുമെന്നും പരമാവധി ആളുകളിലൂടെ നിങ്ങളുടെ ശബ്ദം പ്രതിഷേധമായി എത്തിക്കുമെന്നും സാമൂഹ്യ പ്രതിബദ്ധത പുലർത്തുവാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.
NRI
ലണ്ടൻ: യുകെയിലെ സ്ഥിരതാമസ യോഗ്യതയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വീസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, പൊതുസമൂഹത്തിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കാനും വ്യക്തത കൈവരിക്കുന്നതിനുമായി ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.
യുകെയിൽ അനിശ്ചിതമായി താമസിച്ച് ജോലി ചെയ്യാനുമുള്ള അവകാശവും ഒരു വർഷത്തിനുശേഷം ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത തുടങ്ങിയ സമാന അവകാശങ്ങൾ തടയുകയും വിസകൾ പുതുക്കുന്നതിന് വരുത്തുന്ന നിയന്ത്രങ്ങൾ എന്നീ കുടിയേറ്റ നിയമത്തിലെ പുതിയ നയങ്ങൾ ഏറെ സ്വപ്നങ്ങളുമായി എത്തിയവരുടെമേൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
പുതിയ നിർദേശങ്ങൾ പ്രകാരം ഐഎൽആർ ലഭിക്കുന്നതിനുള്ള നിലവിലെ അഞ്ച് വർഷത്തെ കാലാവധി 10 വർഷമോ, അതിലധികമോ ആയി ഉയർത്തപ്പെടുവാൻ സാധ്യതയുള്ളതിനാൽ, വ്യാപകമായ ആശങ്കകളും ആശയക്കുഴപ്പങ്ങളും കുടിയേറ്റക്കാർക്കിടയിൽ ഉയർന്നിട്ടുണ്ട്.
സർക്കാരിന്റെ കൺസൾട്ടേഷൻ ഉടൻ പുറത്തുവരാനിരിക്കുന്നതോടെ സമൂഹത്തെ ബോധവത്കരിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുകെയിലെ സാമൂഹിക - രാഷ്ട്രീയ - നിയമ മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടാണ് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നത്.
വിദഗ്ധരും നിയമപണ്ഡിതരുമായ പാനലിസ്റ്റുകളാവും സെമിനാർ നയിക്കുക. കേംബ്രിഡ്ജ് പാർലിമെന്റ് മെമ്പർ ഡേവീസ് സെയ്ച്ചനർ, മുൻ കേംബ്രിഡ്ജ് മേയറും, ഐഒസി ലീഗൽ അഡ്വൈസറുമായ അഡ്വ. കൗൺസിലർ ബൈജു തിട്ടാല, കൗൺസിലർ ബേത് ഗാർഡിനെർ സ്മിത്ത്, (സീനിയർ പോളിസി അസോസിയേറ്റ്, ഫ്യൂച്ചർ ഗവേണൻസ് ഫോറം) തുടങ്ങിയ പ്രമുഖരാവും സെമിനാറിന്റെ പാനലിലുണ്ടാവുക.
ഓൺലൈൻ സെമിനാറിൽ പ്രധാനമായും പുതിയ ഐഎൽആർ/പിആർ നിർദേശങ്ങളുടെ സംക്ഷിപ്ത വിശദീകരണം, സ്കിൽഡ് വർക്കർ, ഹെൽത്ത് & കെയർ വർക്കർ, ആശ്രിതർ എന്നിവരെ പുതിയ നിയമത്തിൽ എങ്ങനെ ബാധിക്കപ്പെടും, കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്തുന്ന മാർഗങ്ങൾ, നിയമ-രാഷ്ട്രീയ തലത്തിലുള്ള നടപടികൾ, അവ എങ്ങിനെ ശക്തവും, ശ്രദ്ധേയവുമായി പാർലിമെന്റിൽ എത്തിക്കാം എന്നീ വിഷയങ്ങളിലാവും മുഖ്യമായും സെമിനാറിൽ പ്രദിപാദിക്കുക.
ഞായറാഴ്ച വൈകുന്നേരം 3.30ന് സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന സുപ്രധാനമായ സെമിനാറിൽ പങ്കുചേരുവാനും അടിയന്തിര പ്രാധാന്യത്തോടെ സംഘടിപ്പിക്കുന്ന പ്രസ്തുത മീറ്റിംഗിനെ പരമാവധി ആൾക്കാരിലെത്തിക്കുവാനും ആശങ്കകളിലായിരിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാൻ യുകെയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ നിർലോഭമായ പിന്തുണ അഭ്യർഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
NRI
ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ വംശജർക്കെതിരേ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഐഒസി യുകെ കേരള ചാപ്റ്റർ. കുറ്റവാളികൾക്കെതിരേ മാതൃകാപരമായ ശിക്ഷയും അക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾക്കുമായി ഭരണ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷന് ഹർജി സമർപ്പിച്ചു.
ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാൻഡ്സ് പ്രദേശത്ത് ഒക്ടോബർ 2025-ൽ നടന്ന വംശീയത പ്രേരിതമായ ആക്രമണങ്ങളും ഇന്ത്യൻ സാംസ്കാരിക പ്രതീകങ്ങളെ ലക്ഷ്യമിട്ട നാശനഷ്ടങ്ങളുമെല്ലാം ഉൾപ്പെടുത്തി ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് ഓൺലൈനായി ഹർജി സമർപ്പിച്ചത്.
ഈ സംഭവങ്ങൾ ഇന്ത്യൻ വംശജരുടെ സുരക്ഷയ്ക്കും ആത്മവിശ്വാസത്തിനും നേരിട്ടുള്ള വെല്ലുവിളിയാണെന്നും അവയ്ക്ക് അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
ഒക്ടോബർ 25-ന് ബർമിംഗ്ഹാമിലെ വാൾസാൾ പാർക്ക് ഹാൾ പ്രദേശത്ത് ഒരു ഇന്ത്യൻ യുവതി നേരിട്ട ക്രൂരമായ ആക്രമണത്തെയും അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒക്ടോബർ 16ന് ഹെയിൽസൊവൻ നഗരത്തിൽ മറ്റൊരു യുവതിക്കെതിരേയും സമാന സ്വഭാവത്തിലുള്ള ആക്രമണം നടന്നതും ഹർജിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
അതിക്രൂരവും വംശീയാക്ഷേപ ചുവയുള്ളതുമെന്ന് പോലീസ് വിശേഷിപ്പിച്ച അടുത്തടുത്ത ദിവസങ്ങളിൽ നടന്ന ഈ രണ്ട് സംഭവങ്ങളുടെയും സ്വഭാവസാമ്യവും ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതായായി ഹർജിയിൽ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതോടൊപ്പം, ലണ്ടൻ തവിസ്ക്വയറിൽ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ വികൃതമാക്കിയ സംഭവവും ഇന്ത്യൻ സമൂഹത്തിനും ഇന്ത്യ - ബ്രിട്ടൻ സൗഹൃദ മൂല്യങ്ങൾക്കും ഗൗരവമായ അപമാനമാണെന്ന് സംഘടന പ്രസ്താവിച്ചു.
യുകെ ഹോം ഓഫീസ്, പോലീസ്, പ്രാദേശിക അധികാരികൾ എന്നിവരുമായി നേരിട്ടുള്ള ഉയർന്നതല നയതന്ത്ര ഇടപെടലുകളും ബന്ധവും ഉറപ്പാക്കുക, വിദ്വേഷപ്രേരിത കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഹൈക്കമ്മീഷനിൽ പ്രത്യേക സെല്ല് രൂപീകരിക്കുക, ഇരകൾക്കും കുടുംബങ്ങൾക്കും നിയമസഹായം, മാനസിക പിന്തുണ, അനുയോജ്യമായ കൗൺസലിംഗ് എന്നിവ ലഭ്യമാക്കുക,
ഇന്ത്യൻ പൈതൃക പ്രതീകങ്ങളുടെ നിരീക്ഷണവും സംരക്ഷണം ഉറപ്പാക്കുക, ഇന്ത്യൻ വംശജരുടെ സുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു അധികാരികളെ ബോദ്യപ്പെടുത്തുക, കുറ്റക്കരെ ഒറ്റപ്പെടുത്തുന്നതിനും മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനും സർക്കാരിൽ സമ്മർദം ചെലുത്തുക തുടങ്ങി ഇന്ത്യൻ ഹൈകമ്മീഷൻ അടിയന്തിരമായി പരിഗണിക്കേണ്ടതായി ചില നിർദേശങ്ങളും ഹർജിയിൽ സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.
ഇന്ത്യൻ സമൂഹം വർഷങ്ങളായി കഠിനാധ്വാനം, മാന്യത, സാമൂഹിക പങ്കാളിത്തം എന്നിവയുടെ മാതൃകാ സമൂഹമായി യുകെയിൽ നിലകൊള്ളുന്നതായും എന്നാൽ ഒക്ടോബറിലെ ഈ ആക്രമണങ്ങൾ പ്രസ്തുത സഹജീവിതത്തിന്റെ ആത്മാവിനെയും ഐക്യത്തെയും തച്ചു തകർക്കുമെന്നും സമൂഹത്തിൽ വിശ്വാസവും നീതിയിലുള്ള പ്രതീക്ഷയും പുനഃസ്ഥാപിക്കാൻ ഹൈക്കമ്മീഷന്റെ അടിയന്തര ഇടപെടലും പൊതുവായ പ്രതികരണവും അനിവാര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ അഭ്യർഥിച്ചുകൊണ്ട് ഐഒസി യുകെ കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റ് പ്രസിഡന്റ് കെ. മിഥുൻ, ജനറൽ സെക്രട്ടറി സുനിൽ കെ. ബേബി, ചാപ്റ്റർ നിർവാഹക സമിതി അംഗം ഷോബിൻ സാം എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ഹർജിയും ഇന്ത്യൻ ഹൈകമ്മീഷന് സമർപ്പിച്ചിട്ടുണ്ട്.
NRI
പീറ്റർബറോ: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് ഐഒസി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെകേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റർബറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച സ്നേഹ വീടിന്റെ നിർമാണം പുരോഗമിക്കുന്നു.
എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പഞ്ചായത്തിൽ നിർമിക്കുന്ന ഈ വീടിന്റെ തറക്കല്ലിടീൽ കർമം ഓഗസ്റ്റ് 19ന് നടന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തറക്കല്ലിടീൽ നിർവഹിച്ച ചടങ്ങിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് എന്നിവർ പങ്കെടുത്തു.
പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഈ വീടിനായുള്ള പണം ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വരൂപിക്കുന്നത്.
യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസ്സുകളുടെ പിന്തുണ തേടിയും "ഫുഡ് ചലഞ്ച്' പോലുള്ള പദ്ധതികളിലൂടെയുമാണ് ധനസമാഹരണം നടത്തുന്നത്. പറവൂരിലെ ഭവനരഹിതരായ കുട്ടികളടക്കമുള്ള ഒരു കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഈ ശ്രമം.
ഭവന നിർമാണ പദ്ധതിക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഐഒസി യുകെ പീറ്റർബറോ യൂണിറ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വലിയ വിജയമായിരുന്നു. രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓർഡറുകൾ ലഭിക്കുകയും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുകയായി സ്വരൂപിക്കാൻ സാധിച്ചതായും സംഘാടകർ അറിയിച്ചു.
ഐഒസി യുകെ പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ, ഡിനു എബ്രഹാം, ട്രഷറർ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവരാണ് ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകിയത്.
എബ്രഹാം ജോസഫ് (ഷിജു), രാജീവ് യോഹന്നാൻ, ഡെന്നി ജേക്കബ് എന്നിവർ പാചക മേൽനോട്ടം വഹിച്ചു. ഇനിയും കൂടുതൽ വീടുകൾ ഈ പദ്ധതിയിലൂടെ നൽകാൻ ലക്ഷ്യമിടുന്നതായും കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജനുകളും ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
NRI
ബോൾട്ടൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റ് - റീജിയണുകളുടെ നേതൃത്വത്തിൽ ആറ് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി ജവഹർ ബാൽ മഞ്ച് മാതൃകയിൽ കേരള ബാലജന സഖ്യം എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നു.
സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും ഔദ്യോഗിക ലോഗോ, നിയമാവലി എന്നിവയുടെ പ്രകാശനവും "ശിശുദിന' ആഘോഷങ്ങളോടനുബന്ധിച്ച് നവംബർ 22ന് രാവിലെ 10.30ന് ബോൾട്ടൺ ഫാംവർത്തിലുള്ള ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഓഫീസ് കെട്ടിട സമുച്ചയത്തിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് നിർവഹിക്കും.
ചടങ്ങിൽ നാട്ടിലും യുകെയിൽ നിന്നുമുള്ള രാഷ്ട്രീയ - സാംസ്കാരിക വ്യക്തിത്വങ്ങൾ നേരിട്ടും ഓൺലൈനിലുമായി പങ്കെടുക്കും. കുട്ടികളിലെ കലാ, കായിക, വായനാ കഴിവുകളെ വളർത്തുകയും അവർ ഇപ്പോൾ വസിക്കുന്ന സാമൂഹിക ചുറ്റുപാടുകളും നിയമസംഹിതയ്ക്കും കോട്ടം തട്ടാതെ ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പുതുതലമുറയെ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘടനയുടെ ലക്ഷ്യം.
മുതിർന്നവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ കുട്ടികളിലെ നേതൃത്വഗുണവും സാമൂഹികബോധവും വളർത്തുന്ന വേദിയായി പ്രവർത്തിക്കും.
കേരള ബാലജന സഖ്യം രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഐഒസിയുടെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിയും കർണാടക എംഎൽസിയുമായ ഡോ. ആരതി കൃഷ്ണ, ഐഒസി യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൽ, കെപിസിസി, ജവഹർ ബാല മഞ്ച് നേതൃത്വം എന്നിവരുടെ പിന്തുണയും ലഭിച്ചിരുന്നു.
അന്നേ ദിവസം നടത്തപ്പെടുന്ന ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികൾക്കായി പ്രസംഗം, കളറിംഗ് മത്സരങ്ങളും (വാക്കും വരയും), ചാച്ചാജി എന്ന തലക്കെട്ടിൽ ജവഹർലാൽ നെഹ്റുവിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രപ്രദർശനവും സെമിനാറും സംഘടിപ്പിക്കും.
ചടങ്ങുകളോടനുബന്ധിച്ച് കേരള ബാലജന സഖ്യത്തിന്റെ അംഗത്വ വിതരണവും മത്സര വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനദാനവും നിർവഹിക്കും.
കേരള ബാലജന സഖ്യത്തിന്റെ ഭാവിയിൽ യുവജനോത്സവ മാതൃകയിൽ കലാ-സാഹിത്യ-കായിക മത്സരങ്ങളടങ്ങിയ വിപുലമായ മേളകൾ സംഘടിപ്പിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു വരുന്നു.
കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വേദിയായി ഈ കൂട്ടായ്മയ മാറുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷൈനു ക്ലെയർ മാത്യൂസ്: 07872514619, റോമി കുര്യാക്കോസ്: 07776646163, ജിബ്സൻ ജോർജ്: 07901185989, അരുൺ ഫിലിപ്പോസ്: 07407474635, ബേബി ലൂക്കോസ്: 07903885676, ബിന്ദു ഫിലിപ്പ്: 07570329321, ബൈജു പോൾ: 07909812494.
NRI
ലെസ്റ്റർ: ഐഒസി യുകെ കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ "സ്മൃതി സംഗമം' നടന്നു. ലെസ്റ്ററിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓൺലൈനിലൂടെ നിർവഹിച്ചു.
തുടർന്ന് മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിന് പുഷ്പാർച്ചന നടന്നു. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ അനിൽ മർക്കോസ്, ജിബി കോശി, റോബിന് സെബാസ്റ്റ്യൻ, ജെയിംസ് തോമസ്, ജസു സൈമൺ എന്നിവർ പ്രസംഗിച്ചു.
NRI
ബോൾട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആഘോഷിച്ചു. സേവന ദിനത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടണിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ കാമ്പയിനും സംഘടിപ്പിച്ചു.
ബോൾട്ടൺ കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ ഐഒസിയുടെ വനിതാ - യുവജന പ്രവർത്തകരടക്കം 22 സേവ വോളന്റിയർമാർ പങ്കെടുത്തു.
ബോൾട്ടൺ ചിൽഡ്രൻസ് പാർക്കിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും വരും ദിവസങ്ങളിൽ ഐഒസിയുടെ നേതൃത്വത്തിൽ യുകെയിലാകമാനം സംഘടിപ്പിക്കുന്ന സർവോദയ ലഹരി വിരുദ്ധ കാമ്പയിനിന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും ബോൾട്ടൺ സൗത്ത് ആൻഡ് വാക്ഡൻ എംപി യാസ്മിൻ ഖുറേഷി നിർവഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എംപി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സേവന ദിനത്തിന്റെ ഭാഗമായ എല്ലാ വോളന്റിയർമാരെയും ആദരിച്ചുകൊണ്ടുള്ള സേവ സർട്ടിഫിക്കറ്റുകളുടെ വിതരണം യാസ്മിൻ ഖുറേഷി നിർവഹിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആൻഡ് പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജിപ്സൺ ഫിലിപ്പ് ജോർജ്, അരുൺ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, കെ.വി. രഞ്ജിത്കുമാർ, ജേക്കബ് വർഗീസ്, ഫ്രബിൻ ഫ്രാൻസിസ്, ബേബി ലൂക്കോസ്, സോജൻ ജോസ്, റോബിൻ ലൂയിസ്, അമൽ മാത്യു, കെ.ജെ. ചിന്നു, പി.പി. പ്രണാദ്, ജോയേഷ് ആന്റണി, ജസ്റ്റിൻ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, പി.ഡി. ലൗലി, സ്കാനിയ റോബിൻ, സോബി കുരുവിള എന്നിവർ സേവനദിനത്തിൽ സജീവ പങ്കാളികളായി.
മറ്റുള്ളവർക്കായി സേവനം ചെയ്യുക, നമ്മുടെ സമൂഹത്തിന് ഉത്തരവാദിത്തം വഹിക്കുക എന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും സംഘടനകളും കൂട്ടായ്മകളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തതുകൊണ്ട് എംപി പറഞ്ഞു.
NRI
ലണ്ടൻ: നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റിംഗിൽ യുകെയിൽ നിന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും പാചക വിദഗ്ധൻ ജോമോനും പങ്കു ചേരും.
ആഗോള തലത്തിൽ ബിസിനസ് - മാനേജ്മെന്റ് - പ്രഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പ്രതിനിധികളാവും മീറ്റിംഗിൽ പങ്കുചേരുക. ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ മീറ്റിംഗിൽ കേരള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും.
ജീവകാരുണ്യ പ്രവർത്തകയും യുകെ, ദുബായി, കേരളം എന്നിവിടങ്ങളിൽ ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ അടക്കമുള്ള സംരംഭങ്ങളുടെ ഉടമ കൂടിയായ ഷൈനു വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതി യോഗത്തിൽ അവതരിപ്പിക്കും.
ഭാവി തലമുറകൾക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം, ഭക്ഷ്യ സംസ്കാരം എന്നിവ സ്കൂൾ തലം മുതൽ പഠന വിഷയമായി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കോവന്ററിയിലെ ടിഫിൻ ബോക്സ് റസ്റ്ററന്റിലെ ചീഫ് ഷെഫ് കൂടിയായ ജോമോനും അവതരിപ്പിക്കും.
NRI
ബോൾട്ടൺ: ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ബോൾട്ടണിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനവും നടക്കും.
ഒക്ടോബർ രണ്ടിന് സേവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഐഒസി പ്രവർത്തകർ ബോൾട്ടണിലെ പ്ലേ പാർക്ക് പ്ലേ ഗ്രൗണ്ട് വൃത്തിയാക്കും. ബോൾട്ടൺ സൗത്ത് ആൻഡ് വാക്ക്ഡൺ എംപി യാസ്മിൻ ഖുറേഷി രാവിലെ 10ന് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഐഒസി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ "സർവോദയ ലഹരി വിരുദ്ധ കാമ്പയിൻ' ഔദ്യോഗിക ഉദ്ഘാടനവും നടക്കും.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
തുടർന്ന് ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിക്കും. സേവന ദിനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് അറിയിച്ചു.
തദേശഭരണ സ്ഥാപനങ്ങൾ, മലയാളി അസോസിയേഷനുകൾ ഉൾപ്പെടെയുള്ള സംഘടനകളുമായി സഹകരിച്ച് യുകെയിൽ ഉടനീളം വിവിധ ബോധവത്കരണ പരിപാടികൾ, കായിക പരിപാടികൾ, മനുഷ്യചങ്ങല തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റോമി കുര്യാക്കോസ് - 07776646163, ജിബ്സൺ ജോർജ് - 07901185989, അരുൺ ഫിലിപ്പോസ് - 07407474635, ബേബി ലൂക്കോസ് - 07903885676, ഹൃഷിരാജ് - 07476224232.
NRI
ലണ്ടൻ: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഒരു ജനകീയ നേതാവിനെയാണ് കേരളത്തിനും കോൺഗ്രസിനും നഷ്ടമായതെന്ന് നാഷണൽ കമ്മിറ്റി പ്രസിഡന്റുമാരായ സുജു കെ. ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
NRI
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യുകെയിലെ വിദ്യാർഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം.
തിങ്കളാഴ്ച പീറ്റർബൊറോയിലെ സെന്റ് മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഹാളിൽ നടന്ന ആദ്യ ക്ലാസ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മൂന്നാം ക്ലാസ് മുതൽ എ ലെവൽ വരെയുള്ള 21 വിദ്യാർഥികൾ ആദ്യ ദിന ക്ലാസിൽ പങ്കെടുത്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് ആൻഡ് നാഷണൽ അഫേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യുകെയിലെ പ്രമുഖ മലയാളി സാഹിത്യകാരനും ലോക റിക്കാർഡ് ജേതാവുമായ കാരൂർ സോമൻ എന്നിവർ ആശംസകൾ നേർന്നു.
ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറർ ദിനു എബ്രഹാം കൃതജ്ഞത അർപ്പിച്ചു. ചടങ്ങുകൾക്ക് സിബി അറയ്ക്കൽ, അനൂജ് മാത്യൂ തോമസ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.
സെന്റ് മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഡയറക്ടർ സോജു തോമസിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മലയാള ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ മുതൽ അക്ഷരമാല പൂർണമായും ശാസ്ത്രീയമായി വിദ്യാർഥികളെ പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം ക്ലാസ് മുതൽ എ ലെവൽ വരെയുള്ള മലയാളം പഠിക്കാൻ തത്പരരായ വിദ്യാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടും. പത്തു ദിന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പിന്നീട് പ്രത്യേകമായി ഒരുക്കുന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
NRI
അക്റിംഗ്ട്ടൺ: ഐഒസി യുകെ - കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യുകെയിലെ ഒഐസിസി - ഐഒസി സംഘടനകളുടെ ലയന ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് ഐഒസി അക്റിംഗ്ട്ടൺ.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ഔദ്യോഗിക ചടങ്ങുകൾ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പങ്കെടുത്തു. അക്റിംഗ്ട്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന അക്റിംഗ്ട്ടൺ യൂണിറ്റ് ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിംഗ്ട്ടൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
സ്കോട്ട്ലൻഡ്, പീറ്റർബൊറോ യൂണിറ്റുകളാണ് നേരത്തെ ഔദ്യോഗികമായി ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകൾ.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐഎസിസി പോഷക സംഘടനായ ഐഒസിയിൽ (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കെപിസിസി പോഷക സംഘടനായ ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന:സംഘടനയാണ്.
ലയനത്തിന് മുൻപ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേൽ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടൻ റീജിയൺ, മിഡ്ലാൻഡ്സ് റീജിയൺ എന്നിവയുടെ ചുമതലകലുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റർ ഭാരവാഹികളെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റിയിൽ നിന്നും കേരള ചാപ്റ്ററിന്റെ ഇൻ ചാർജ് ചുമതല ജനറൽ സെക്രട്ടറി വിക്രം ദുഹാനും സഹചുമതല യൂത്ത് വിംഗ് പ്രസിഡന്റ് ഇമാം ഹക്കിനുമാണ്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ യൂറോപ്പ് കോഓർഡിനേറ്ററായി ഡോ. ജോഷി ജോസ്, ഇന്ത്യ കോഓർഡിനേറ്ററായി അഷീർ റഹ്മാൻ എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻസൺ ജോസ്, അശ്വതി നായർ, ബേബിക്കുട്ടി ജോർജ്, അപ്പാ ഗഫൂർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
അഷ്റഫ് അബ്ദുള്ള, സുരാജ് കൃഷ്ണൻ, അജിത് വെൺമണി, ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവരാണ് ജനറൽ സെക്രെട്ടറിമാർ. ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര (മീഡിയ ഇൻചാർജ്), മെബിൻ ബേബി എന്നിവരാണ് സെക്രട്ടറിമാർ.
സുനിൽ രവീന്ദ്രൻ, അരുൺ പൗലോസ്, റോണി ജേക്കബ്, ഷോബിൻ സാം, ലിജോ കെ. ജോഷ്വ എന്നിവരാണ് നിർവഹക സമിതി അംഗങ്ങൾ. ബിജു ജോർജ് ആണ് ട്രഷറർ. മണികണ്ഠൻ ഐക്കാട് ആണ് ജോയിന്റ് ട്രഷറർ.
ജെന്നിഫർ ജോയി വിമൻസ് വിംഗ് കോഓർഡിനേറ്ററായും അജി ജോർജ് പിആർഒയായും പ്രഖ്യാപിക്കപ്പെട്ടു. യൂത്ത് വിംഗ് കോഓർഡിനേറ്റർ എഫ്രേം സാം മറ്റപ്പള്ളിൽ ആണ്. അജിത് മുതയിൽ, ബൈജു തിട്ടാല എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ.